സർക്കാറുമായി ഒപ്പുവെച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തുന്നത്. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.
കിറ്റെക്‌സ് കമ്പനിയെ സിപിഐഎമ്മും കോണ്‍ഗ്രസും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ട്വന്റി ഫോര്‍ ന്യൂസി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നത്.